പ്രസിദ്ധീകരിച്ചത്: ജൂലൈ 30, 2024
പ്രാബല്യത്തിൽ വരുന്നത്: സെപ്തംബര്‍ 30, 2024
ഈ വ്യവസ്ഥകൾ ("വ്യവസ്ഥകൾ") ഇവിടെ (https://www.microsoft.com/servicesagreement#serviceslist) ഈ വ്യവസ്ഥകളുടെ അവസാനത്തിൽ ലിസ്റ്റ് ചെയ്തിട്ടുള്ള Microsoft ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, വെബ്സൈറ്റുകൾ, സേവനങ്ങൾ ("സേവനങ്ങൾ") എന്നിവ ഉൾക്കൊള്ളുന്നു. സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗത്തിലൂടെ, Microsoft അക്കൗണ്ട് സൃഷ്ടിക്കുക വഴിയോ, ഈ സേവനങ്ങളിലേക്കുള്ള മാറ്റം അറിയിച്ചതിന് ശേഷവും, സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരുക വഴിയോ നിങ്ങൾ ഈ വ്യവസ്ഥകൾ അംഗീകരിക്കുന്നു.
1. നിങ്ങളുടെ സ്വകാര്യത. നിങ്ങളുടെ സ്വകാര്യത ഞങ്ങൾക്ക് സുപ്രധാനമാണ്. ദയവായി Microsoft സ്വകാര്യതാ പ്രസ്താവന (https://go.microsoft.com/fwlink/?LinkId=521839) ("സ്വകാര്യതാ പ്രസ്താവന") വായിക്കുക, കാരണം എന്ത് തരത്തിലുള്ള ഡാറ്റയാണ് നിങ്ങളിൽ നിന്നും നിങ്ങളുടെ ഉപകരണങ്ങളിൽ നിന്നും ഞങ്ങൾ ശേഖരിക്കുന്നതെന്നും ("ഡാറ്റ") എങ്ങനെയാണ് നിങ്ങളുടെ ഡാറ്റ ഞങ്ങൾ ഉപയോഗിക്കുന്നതെന്നും നിങ്ങളുടെ ഡാറ്റ ഞങ്ങൾ കൈവശം വയ്ക്കേണ്ടതിന്റെ നിയമപരമായ അടിസ്ഥാനങ്ങളും ഇത് വിവരിക്കുന്നു. സ്വകാര്യതാ പ്രസ്താവന, Microsoft നിങ്ങളുടെ ഉള്ളടക്കം എങ്ങനെ ഉപയോഗിക്കുന്നുവെന്നും വിവരിക്കുന്നു, അത് മറ്റുള്ളവരുമായുള്ള നിങ്ങളുടെ ആശയവിനിമയമാണ്; സേവനങ്ങൾ വഴി നിങ്ങൾ Microsoft-ന് സമർപ്പിച്ച പോസ്റ്റിംഗുകൾ; കൂടാതെ നിങ്ങൾ അപ്ലോഡ് ചെയ്യുന്ന, സംഭരിക്കുന്ന, പ്രക്ഷേപണം ചെയ്യുന്ന, സൃഷ്ടിക്കുന്ന, ഉത്പാദിപ്പിക്കുക, അല്ലെങ്കിൽ സേവനങ്ങളിലൂടെ പങ്കിടുന്ന ഫയലുകൾ, ഫോട്ടോകൾ, പ്രമാണങ്ങൾ, ഓഡിയോ, ഡിജിറ്റൽ വർക്കുകൾ, ലൈവ് സ്ട്രീമുകൾ, വീഡിയോകൾ, അല്ലെങ്കിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിനായി നിങ്ങൾ സമർപ്പിക്കുന്ന ഇൻപുട്ടുകൾ ("നിങ്ങളുടെ ഉള്ളടക്കം"). ഡാറ്റയുടെ സംസ്ക്കരണം ആശ്രയിക്കുന്നത് സമ്മതത്തെയും, നിയമം അനുവദിക്കുന്ന പരിധി വരെയും ആകയാൽ, ഈ വ്യവസ്ഥകൾ സമ്മതിക്കുക വഴി, നിങ്ങളുടെ ഉള്ളടക്കവും ഡാറ്റയും, സ്വകാര്യതാ പ്രസ്താവനയിൽ വിവരിച്ചിരിക്കുന്ന പ്രകാരം Microsoft ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും വെളിപ്പെടുത്തുന്നതിനും നിങ്ങൾ സമ്മതം നൽകുന്നു. ചില സാഹചര്യങ്ങളിൽ, ഈ സ്വകാര്യതാ പ്രസ്താവനയിൽ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം, ഞങ്ങൾ പ്രത്യേകമായി അറിയിപ്പ് നൽകുകയും നിങ്ങളുടെ സമ്മതത്തിനായി അഭ്യർത്ഥിക്കുകയും ചെയ്യും.
2. നിങ്ങളുടെ ഉള്ളടക്കം. നിങ്ങളുടെ ഉള്ളടക്കം സൃഷ്ടിക്കാനോ സംഭരിക്കാനോ പങ്കിടാനോ മറ്റുള്ളവരിൽ നിന്ന് മെറ്റീരിയൽ സ്വീകരിക്കാനോ ഞങ്ങളുടെ പല സേവനങ്ങളും നിങ്ങളെ അനുവദിക്കും. നിങ്ങളുടെ ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശമൊന്നും ഞങ്ങൾ അവകാശപ്പെടുകയില്ല. നിങ്ങളുടെ ഉള്ളടക്കം, നിങ്ങളുടേതായി തുടരും, നിങ്ങൾക്കായിരിക്കും അതിന്റെ ഉത്തരവാദിത്തം.
3. പെരുമാറ്റച്ചട്ടം. സേവനങ്ങൾ ഉപയോഗിക്കുമ്പോളുള്ള നിങ്ങളുടെ പെരുമാറ്റത്തിനും ഉള്ളടക്കത്തിനും നിങ്ങൾ ഉത്തരവാദിയാണ്.
4. സേവനങ്ങളും പിന്തുണയും ഉപയോഗിക്കൽ.
5. മൂന്നാം കക്ഷി ആപ്ലിക്കേഷനുകളും സേവനങ്ങളും ഉപയോഗിക്കൽ. സ്വതന്ത്ര മൂന്നാം കക്ഷികളിൽ നിന്ന് (Microsoft അല്ലാത്ത കമ്പനികളിൽ നിന്നോ ആളുകളിൽ നിന്നോ) ("മൂന്നാം കക്ഷി ആപ്പുകളും സേവനങ്ങളും") ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, വെബ്സൈറ്റുകൾ, ലിങ്കുകൾ, ഉള്ളടക്കം, മെറ്റീരിയൽ, ഗെയിമുകൾ, വൈദഗ്ധ്യങ്ങൾ, സംയോജനങ്ങൾ, ബോട്ടുകൾ അല്ലെങ്കിൽ ആപ്ലിക്കേഷനുകൾ എന്നിവ ആക്സസ് ചെയ്യാനോ കരസ്ഥമാക്കാനോ സേവനങ്ങൾ നിങ്ങളെ അനുവദിച്ചേക്കാം. ഞങ്ങളുടെ പല സേവനങ്ങളും മൂന്നാം കക്ഷി ആപ്പുകളും സേവനങ്ങളും കണ്ടെത്താനും അവയോട് അഭ്യർത്ഥനകൾ നടത്താനും അല്ലെങ്കിൽ സംവദിക്കാനും നിങ്ങളെ സഹായിക്കുന്നു, കൂടാതെ അത്തരം മൂന്നാം കക്ഷി ആപ്പുകളുമായും സേവനങ്ങളുമായും നിങ്ങളുടെ ഉള്ളടക്കമോ ഡാറ്റയോ പങ്കിടാൻ നിങ്ങളെ അനുവദിക്കുകയോ നിങ്ങളോട് ആവശ്യപ്പെടുകയോ ചെയ്തേക്കാം. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ മൂന്നാം കക്ഷി ആപ്പുകളും സേവനങ്ങളും നിങ്ങൾക്ക് ലഭ്യമാക്കാൻ നിങ്ങൾ അവരെ നയിക്കുകയാണ് എന്ന് നിങ്ങൾ അത് മനസ്സിലാക്കുന്നു. മൂന്നാം കക്ഷി ആപ്പുകളുടെയും സേവനങ്ങളുടെയും പബ്ലിഷറുമൊത്തോ ദാതാവുമൊത്തോ ഓപ്പറേറ്ററുമൊത്തോ നിങ്ങളുടെ ഉള്ളടക്കമോ ഡാറ്റയോ സംഭരിക്കുന്നതിന് ഈ മൂന്നാം കക്ഷി ആപ്പുകളും സേവനങ്ങളും നിങ്ങളെ അനുവദിക്കുകയും ചെയ്തേക്കാം. മൂന്നാം-കക്ഷി ആപ്പുകളും സേവനങ്ങളും നിങ്ങള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നതിന് മുമ്പ് അല്ലെങ്കില്‍ ഉപയോഗിക്കുന്നതിന് മുമ്പ് മൂന്നാം കക്ഷി ആപ്പുകളും സേവനങ്ങളും നിങ്ങൾക്ക് ഒരു സ്വകാര്യതാ നയം ദൃശ്യമാക്കിയേക്കാം അല്ലെങ്കിൽ നിങ്ങൾ അവരുടെ നിബന്ധനകൾ അംഗീകരിക്കേണ്ടതായുണ്ട്. Microsoft അല്ലെങ്കില്‍ അതിന്റെ അഫിലിയേറ്റുകള്‍ ഉടമസ്ഥത വഹിക്കുന്നതും അല്ലെങ്കില്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായ ചില സ്റ്റോറുകള്‍ വഴി നേടിയിട്ടുള്ള ചില ആപ്ലിക്കേഷനുകള്‍ക്കായുള്ള കൂടുതൽ നിബന്ധനകൾക്കായി വിഭാഗം 13.b കാണുക (Office സ്റ്റോര്‍, Windows-ലെ Microsoft Store, Xbox-ലെ Microsoft Store എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നതും എണ്ണം ഇവ മാത്രമായി പരിമിതപ്പെടുത്തുന്നുമില്ല). ഏതെങ്കിലും മൂന്നാം-കക്ഷി ആപ്പുകളും സേവനങ്ങളും കരസ്ഥമാക്കുന്നതിനോ ഉപയോഗിക്കുന്നതിനോ അഭ്യർത്ഥിക്കുന്നതിനോ അവയിലേക്ക് നിങ്ങളുടെ Microsoft അക്കൌണ്ട് ലിങ്കുചെയ്യുന്നതിനോ മുമ്പായി നിങ്ങൾ മൂന്നാം-കക്ഷിയുടെ വ്യവസ്ഥകളും സ്വകാര്യതാ നയങ്ങളും അവലോകനം ചെയ്യേണ്ടതാണ്. ഈ വ്യവസ്ഥകളെ എന്തെങ്കിലും മൂന്നാം-കക്ഷി വ്യവസ്ഥകൾ പരിഷ്കരിക്കില്ല. എന്തെങ്കിലും മൂന്നാം കക്ഷി ആപ്ലിക്കേഷനുകളുടെയോ സേവനങ്ങളുടെയോ ഭാഗമായി എന്തെങ്കിലും ബൗദ്ധികാവകാശ സ്വത്ത് നിങ്ങൾക്ക് Microsoft ലൈസൻസ് ചെയ്യുന്നില്ല. ഈ മൂന്നാം കക്ഷി ആപ്ലിക്കേഷനുകളും സേവനങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് ഉത്ഭവിക്കുന്ന എല്ലാ അപകടസാധ്യതകൾക്കും ബാധ്യതകൾക്കും നിങ്ങൾക്കാണ് ഉത്തരവാദിത്തമെന്നും അവയുടെ ഉപയോഗത്തിൽ നിന്ന് ഉണ്ടാവുന്ന എന്തെങ്കിലും പ്രശ്നങ്ങൾക്ക് Microsoft-ന് ഉത്തരവാദിത്തം ഉണ്ടാവില്ലെന്നും നിങ്ങൾ സമ്മതിക്കുന്നു. ഏതെങ്കിലും ആപ്പുകളും സേവനങ്ങളും നൽകുന്ന വിവരങ്ങളുമായോ സേവനങ്ങളുമായോ ബന്ധപ്പെട്ട് Microsoft-ന് നിങ്ങളോട് എന്തെങ്കിലും ഉത്തരവാദിത്തമോ ബാധ്യതയോ ഉണ്ടായിരിക്കുന്നതല്ല.
6. സേവന ലഭ്യത.
7. സേവനങ്ങളിലേക്കോ സോഫ്റ്റ്വെയറിലേക്കോ ഉള്ള അപ്ഡേറ്റുകളും ഈ വ്യവസ്ഥകളിലേക്കുള്ള മാറ്റങ്ങളും.
8. സോഫ്റ്റ്വെയർ ലൈസൻസ്. ഒരു പ്രത്യേക Microsoft ലൈസൻസ് ഉടമ്പടി ഉൾപ്പെടുത്തപ്പെട്ടില്ല എന്ന സാഹചര്യത്തിൽ (Windows-മൊത്തുള്ളതും അതിന്റെ ഭാഗമായുള്ളതുമായ ഒരു Microsoft ആപ്ലിക്കേഷൻ നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, Windows ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായുള്ള Microsoft സോഫ്റ്റ്വെയർ ലൈസൻസ് വ്യവസ്ഥകളായിരിക്കും അത്തരം സോഫ്റ്റ്വെയറിനെ നിയന്ത്രിക്കുക), സേവനത്തിന്റെ ഭാഗമായി നിങ്ങൾക്ക് നൽകപ്പെടുന്ന ഏതൊരു സോഫ്റ്റ്വെയറും ഈ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. Microsoft അല്ലെങ്കില്‍ അതിന്റെ അഫിലിയേറ്റുകള്‍ ഉടമസ്ഥത വഹിക്കുന്നതും അല്ലെങ്കില്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായ ചില സ്റ്റോറുകള്‍ വഴി നേടിയിട്ടുള്ള ആപ്ലിക്കേഷനുകകള് (Office Store, Windows ലെ Microsoft Store, Xbox ലെ Microsoft Store എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നതും എണ്ണം ഇവ മാത്രമായി പരിമിതപ്പെടുത്തുന്നുമില്ല) ചുവടെയുള്ള വിഭാഗം 13.b.i യ്ക്ക് വിധേയമാകുന്നതാണ്.
9. പേയ്മെന്റ് വ്യവസ്ഥകൾ. നിങ്ങൾ ഒരു സേവനം വാങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ വാങ്ങലിന് ഈ പേയ്മെന്റ് വ്യവസ്ഥകൾ ബാധകമാണ്, നിങ്ങൾ ഈ വ്യവസ്ഥകൾ സമ്മതിക്കുകയും ചെയ്യുന്നു.
10. കരാറിലേർപ്പെടുന്ന സ്ഥാപനം, നിയമത്തിന്റെ തിരഞ്ഞെടുപ്പ്, തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടം. സൗജന്യമോ പണമടച്ചുള്ളതോ ആയ ഉപഭോക്തൃ Skype-ബ്രാൻഡഡ് സേവനങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാൻ, നിങ്ങൾ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവയ്ക്ക് പുറത്താണ് താമസിക്കുന്നതെങ്കിൽ, മറ്റുപ്രകാരത്തിൽ താഴെ വ്യക്തമാക്കിയിട്ടില്ലാത്ത പക്ഷം, നിങ്ങൾ ഈ നിബന്ധനകളിലെ "Microsoft"-നോട് ബന്ധപ്പെട്ട എല്ലാ റഫറൻസുകളും അർത്ഥമാക്കുന്ന പ്രകാരം, Skype Communications S.à.r.l, 23 - 29 Rives de Clausen, L-2165 ലക്സംബർഗുമായി കരാറിൽ ഏർപ്പെടുന്നു. Skype ബ്രാൻഡഡ് സേവനങ്ങളുടെ സൌജന്യ അല്ലെങ്കില്‍ പണം നല്‍കിയുള്ള ഉപഭോക്താക്കള്‍ക്ക്, നിങ്ങള്‍ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങള്‍ക്ക് പുറത്ത് ജീവിക്കുകയാണെങ്കില്‍, ലംഘനങ്ങള്‍ക്ക് നിയമങ്ങളിലെ ആശയക്കുഴപ്പങ്ങള്‍ക്ക് പരിഗണന നല്‍കാതെ ഈ നിബന്ധനകളും വ്യവസ്ഥകളും ലക്സംബർഗ് നിയമം പ്രകാരം വ്യാഖ്യാനിക്കുന്നതാണ്. നിങ്ങൾ ജീവിക്കുന്ന പ്രവിശ്യയുടെയോ രാജ്യത്തിന്റെയോ നിയമങ്ങൾ മറ്റെല്ലാം ക്ലെയിമുകളെയും (ഉപഭോക്തൃ പരിരക്ഷ, ന്യായമല്ലാത്ത മത്സരം, ക്ലെയിമുകളുമായി ബന്ധപ്പെട്ട നിയമലംഘനം എന്നിവ ഉൾപ്പെടെ) നിയന്ത്രിക്കുന്നു. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങള്‍ക്ക് പുറത്ത് താമസിക്കുന്ന ആളാണ് നിങ്ങള്‍ എങ്കില്‍, കണ്‍സ്യൂമര്‍ Skype ബ്രാൻഡഡ് സേവനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ തര്‍ക്കങ്ങളും ലക്സംബർഗ് കോടതികളുടെ അധികാരപരിധിയിലും വേദിയിലും പരിഹരിക്കപ്പെടുമെന്നു നിങ്ങളും ഞങ്ങളും പിന്‍വലിക്കാനാവാത്ത വിധം അംഗീകരിക്കുന്നു. മറ്റെല്ലാ സേവനങ്ങൾക്കുമായി, നിങ്ങൾ കരാറില്‍ ഏര്‍പ്പെടുന്ന സ്ഥാപനം, നിയന്ത്രിക്കുന്ന നിയമങ്ങള്‍, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സ്ഥലം എന്നിവ ചുവടെ കാണിച്ചിരിക്കുന്നു:
ഈ വ്യവസ്ഥകൾ അല്ലാതെയുള്ള മറ്റൊരു ഫോറത്തിലെ തർക്കങ്ങളെ നിയന്ത്രിക്കുന്നതിനോ തർക്കങ്ങൾ പരിഹരിക്കുന്നതിന് നിങ്ങൾക്ക് അവകാശം നൽകുന്നതിനോ നിങ്ങളുടെ ഉപഭോക്തൃ നിയമങ്ങൾക്ക് ചില പ്രാദേശിക നിയമങ്ങൾ ആവശ്യമായേക്കാം. അങ്ങനെയെങ്കിൽ, നിങ്ങളുടെ പ്രാദേശിക നിയമങ്ങൾ അനുവദിക്കുന്നിടത്തോളം, സെക്ഷൻ 10-ലെ നിയമ - ഫോറം തിരഞ്ഞെടുപ്പുകൾ ബാധകമായിരിക്കും.
11. വാറണ്ടികൾ.
സാധനങ്ങളുള്ള പ്രധാന പരാജയങ്ങൾക്ക് പകരം ഒരു റീഫണ്ട് ലഭിക്കുന്നതിനോ റീപ്ലേസ്മെന്റ് ലഭിക്കുന്നതിനോ നിങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. ചരക്കുകളിലോ സേവനങ്ങളിലോ ഉള്ള പരാജയം ഒരു വലിയ പരാജയമായി കണക്കാക്കുന്നില്ലെങ്കിൽ ന്യായമായ സമയത്തിനുള്ളിൽ പരിഹരിക്കപ്പെട്ടതിൽ നിങ്ങൾക്ക് പരാജയമുണ്ടാകും. ഇത് ചെയ്തിട്ടില്ലെങ്കില്‍, സാധനത്തിന് വേണ്ടി നിങ്ങള്‍ക്ക് ഒരു റീഫണ്ട് ലഭിക്കുവാനും സേവനത്തിനുള്ള കരാര്‍ റദ്ദ് ചെയ്യുവാനും ഉപയോഗിക്കാത്ത ഭാഗത്തിന് റീഫണ്ട് ലഭിക്കുവാനും നിങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. ചരക്കുകളിലോ സേവനത്തിലോ ഉള്ള ഒരു പരാജയത്തിൽ നിന്ന് മറ്റേതെങ്കിലും അപ്രതീക്ഷിത നാശനഷ്ടത്തിന് നഷ്ടപരിഹാരം ലഭിക്കുവാനും നിങ്ങള്‍ അർഹരാണ്.
12. ബാധ്യതാ പരിമിതി.
13. സേവന നിർദ്ദിഷ്ട വ്യവസ്ഥകൾ. സെക്ഷൻ 13-ന് മുമ്പും പിമ്പുമുള്ള വ്യവസ്ഥകൾ, എല്ലാ സേവനങ്ങൾക്കും പൊതുവായി ബാധകമാകും. പൊതുവായ വ്യവസ്ഥകൾക്ക് അനുബന്ധമായുള്ള സേവന-നിർദ്ദിഷ്ട വ്യവസ്ഥകളാണ് ഈ വിഭാഗത്തിൽ അടങ്ങിയിരിക്കുന്നത്. പൊതുവായ വ്യവസ്ഥകളുമായി എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ, ഈ സേവന-നിർദ്ദിഷ്ട വ്യവസ്ഥകളാണ് പരിഗണിക്കപ്പെടുക.
14. പലവക. ഈ വിഭാഗവും 1, 9 (ഈ വ്യവസ്ഥകളുടെ അവസാനത്തിന് മുമ്പ് ചെലവഴിക്കപ്പെട്ടിട്ടുള്ള തുകകൾക്കായി), 10, 11, 12, 15, 17 എന്നീ വിഭാഗങ്ങളും ഈ വ്യവസ്ഥകൾക്ക് ശേഷവും ബാധകമാവുന്ന അവയുടെ വ്യവസ്ഥകൾ മുഖേനയുള്ളവയും, ഈ വ്യവസ്ഥകളുടെ എന്തെങ്കിലും തരത്തിലുള്ള അവസാനിപ്പിക്കലിന് ശേഷവും അതിജീവിക്കും. ബാധകമായ നിയമം അനുവദിക്കുന്ന പരിധി വരെ, ഞങ്ങൾ ഈ വ്യവസ്ഥകൾ വിനിയോഗിച്ചേക്കാം, ഈ വ്യവസ്ഥകൾ അനുസരിച്ച് ഞങ്ങളുടെ കടമകൾ ഉപകരാർ നൽകിയേക്കാം അല്ലെങ്കിൽ നിങ്ങളെ അറിയിക്കാതെ ഏത് സമയത്തും മുഴുവനായോ ഭാഗികമായോ ഈ വ്യവസ്ഥകൾ അനുസരിച്ചുള്ള ഞങ്ങളുടെ അവകാശങ്ങൾ ഉപലൈസൻസ് നൽകുകയും ചെയ്യാം. ഈ വ്യവസ്ഥകൾ ഞങ്ങൾ നിയോഗിച്ചേക്കില്ല അല്ലെങ്കിൽ സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള എന്തെങ്കിലും അവകാശങ്ങൾ കൈമാറിയേക്കില്ല. സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗത്തിനായി, നിങ്ങൾക്കും Microsoft-നും ഇടയിലുള്ള മുഴുവൻ ഉടമ്പടിയാണിത്. സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിങ്ങൾക്കും Microsoft-നും ഇടയിൽ മുമ്പ് എന്തെങ്കിലും ഉടമ്പടികൾ ഉണ്ടെങ്കിൽ അവയെയെല്ലാം ഇത് മറികടക്കുന്നു. ഈ വ്യവസ്ഥകളിൽ പ്രവേശിക്കുമ്പോൾ, ഈ വ്യവസ്ഥകളിൽ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതല്ലാത്ത എന്തെങ്കിലും പ്രസ്താവനയോ പ്രതിനിധീകരണമോ വാറന്റിയോ മനസ്സിലാക്കലോ വാഗ്ദാനമോ ഉറപ്പാക്കലോ നിങ്ങൾ വിശ്വസിക്കുന്നില്ല. ബന്ധപ്പെട്ട നിയമം അനുവദിക്കുന്ന പരമാവധി വരെ ഈ വ്യവസ്ഥകളുടെ എല്ലാ ഭാഗങ്ങളും ബാധകമാണ്. രേഖാമൂലമുള്ള ഈ വ്യവസ്ഥകളുടെ ഏതെങ്കിലുമൊരു ഭാഗം നടപ്പാക്കാൻ കഴിയില്ലെന്ന് കോടതിയോ ആർബിട്രേറ്ററോ വിധി കൽപ്പിക്കുകയാണെങ്കിൽ, ബാധകമായ നിയമത്തിന് കീഴിൽ നടപ്പാക്കാൻ കഴിയുന്ന പരിധിയോളം, സമാനമായ വ്യവസ്ഥകളുമൊത്ത് ആ വ്യവസ്ഥകൾ ഞങ്ങൾ മാറ്റിസ്ഥാപിക്കും, എന്നാൽ വ്യവസ്ഥകളുടെ ബാക്കിയുള്ള ഭാഗം മാറുകയില്ല. പൂർണ്ണമായും നിങ്ങളുടെയും ഞങ്ങളുടെയും പ്രയോജനത്തിന് വേണ്ടിയുള്ളതാണ് ഈ വ്യവസ്ഥകൾ. Microsoft-ന്റെ അനന്തരാവകാശീകൾക്കും നിയുക്തർക്കും ഒഴികെ, മറ്റേതെങ്കിലും വ്യക്തിയുടെ പ്രയോജനത്തിനായുള്ളതല്ല ഈ വ്യവസ്ഥകൾ. വിഭാഗ ശീർഷകങ്ങൾ റെഫറൻസിനായി മാത്രമുള്ളതാണ്, നിയമപരമായ പ്രഭാവമൊന്നും ഇതിനില്ല.
15. ഒരു വർഷത്തിനുള്ളിൽ ക്ലെയിമുകൾ ഫയൽ ചെയ്യേണ്ടതാണ്. ക്ലെയിമുകൾ ഫയൽ ചെയ്യുന്നതിന് നിങ്ങളുടെ പ്രാദേശിക നിയമം നീണ്ട സമയം നിഷ്കർഷിക്കുന്നില്ലെങ്കിൽ, നിങ്ങൾ ആദ്യമായി ക്ലെയിം ഫയൽ ചെയ്ത തീയതിയിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ, ഈ വ്യവസ്ഥകളുമായോ സേവനവുമായോ ബന്ധപ്പെട്ട എന്തെങ്കിലും ക്ലെയിം, നിങ്ങൾ കോടതിയിൽ (അല്ലെങ്കിൽ വിഭാഗം 10.d ബാധകമാകുന്നുവെങ്കിൽ ആർബിട്രേഷൻ) ഫയൽ ചെയ്യേണ്ടതാണ്. ആ സമയത്തിനുള്ളിൽ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, ശാശ്വതമായി ഫയൽ ചെയ്യൽ വിലക്കപ്പെടും.
16. കയറ്റുമതി നിയമങ്ങൾ. ലക്ഷ്യസ്ഥാനങ്ങൾ, അന്തിമ ഉപയോക്താക്കൾ, അന്തിമ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഉൾപ്പെടെ, സോഫ്റ്റ്വെയറിന് ഒപ്പം/അല്ലെങ്കിൽ സേവനങ്ങൾക്ക് ബാധകമായ ആഭ്യന്തരവും അന്തർദ്ദേശീയവുമായ കയറ്റുമതി നിയമങ്ങളും നിയന്ത്രണങ്ങളും നിങ്ങൾ അനുസരിക്കണം. ഭൂമിശാസ്ത്രപരവും കയറ്റുമതിപരവുമായ നിയന്ത്രണങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://www.microsoft.com/exporting എന്നതും കാണുക.
17. അവകാശങ്ങളുടെ കരുതിവയ്പ്പും ഫീഡ്ബാക്കും. ഈ വ്യവസ്ഥകൾക്ക് കീഴിൽ വ്യക്തമായി പറയാത്ത പക്ഷം, എന്തെങ്കിലും പേര്, ട്രേഡ് ഡ്രസ്സ്, ലോഗോ അല്ലെങ്കിൽ തത്തുല്യമായത് എന്നിവ ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്താതെ, Microsoft, ബന്ധപ്പെട്ട മറ്റെന്തെങ്കിലും സ്ഥാപനം എന്നിവയ്ക്ക് സ്വന്തമായ അല്ലെങ്കിൽ അവയാൽ നിയന്ത്രിക്കപ്പെടുന്ന എന്തെങ്കിലും പേറ്റന്റുകൾ, നിർമ്മാണരഹസ്യം, പകർപ്പവകാശങ്ങൾ, വ്യാപാര രഹസ്യങ്ങൾ, വ്യാപാരമുദ്രകൾ, മറ്റ് ബൗദ്ധികസ്വത്ത് എന്നിവയ്ക്ക് കീഴിൽ നിങ്ങൾക്ക് Microsoft ഒരു ലൈസൻസോ മറ്റേതെങ്കിലും തരത്തിലുള്ള അവകാശങ്ങളോ നൽകുന്നില്ല. പുതിയ ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യകൾ, പ്രമോഷനുകൾ, ഉൽപ്പന്ന പേരുകൾ, ഉൽപ്പന്ന ഫീഡ്ബാക്ക് ഉൽപ്പന്ന മെച്ചപ്പെടുത്തലുകൾ എന്നിവയ്ക്കായുള്ള ആശയങ്ങൾ ഉൾപ്പെടെ, എന്നാൽ അവയിൽ മാത്രമായി പരിമിതപ്പെടുത്താതെ, നിങ്ങൾ Microsoft-ന് എന്തെങ്കിലും ആശയമോ നിർദ്ദേശമോ ഫീഡ്ബാക്കോ ("ഫീഡ്ബാക്ക്") നൽകുന്നുവെങ്കിൽ, എന്തെങ്കിലും തരത്തിലും എന്തെങ്കിലും ഉദ്ദേശ്യത്തിനും, നിങ്ങളുടെ ഫീഡ്ബാക്ക് ഉപയോഗിച്ച് വ്യുൽപ്പന്ന വർക്കുകൾ നിർമ്മിക്കാനും സൃഷ്ടിക്കാനും നിങ്ങളുടെ ഫീഡ്ബാക്ക് ഉപയോഗിക്കാനും പങ്കിടാനും വാണിജ്യവൽക്കരിക്കാനുമുള്ള അവകാശം, നിങ്ങൾക്ക് എന്തെങ്കിലും നിരക്കോ റോയൽറ്റികളോ മറ്റ് ബാധ്യതകളോ ഇല്ലാതെ, നിങ്ങൾ Microsoft-ന് നൽകുകയാണ്. സോഫ്റ്റ്വെയറിലോ സാങ്കേതികവിദ്യകളിലോ ഡോക്യുമെന്റേഷനുകളിലോ നിങ്ങളുടെ ഫീഡ്ബാക്ക് Microsoft ഉൾപ്പെടുത്തുന്നു എന്ന കാരണത്താൽ, Microsoft ഇവ ലൈസൻസ് ചെയ്യേണ്ടത് ആവശ്യമാകുന്ന ഒരു ലൈസൻസിന് കീഴിൽ വരുന്ന ഫീഡ്ബാക്കൊന്നും നിങ്ങൾ നൽകരുത്.
ബൗദ്ധിക സ്വത്തവകാശ ലംഘനത്തിന്റെ ക്ലെയിമുകൾ നടത്തുന്നതിനായുള്ള അറിയിപ്പുകളും നടപടിക്രമങ്ങളും. മൂന്നാം കക്ഷികളുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ Microsoft മാനിക്കുന്നു. പകർപ്പവകാശ ലംഘനത്തിന്റെ ക്ലെയിമുകൾ ഉൾപ്പെടെയുള്ള ബൗദ്ധിക സ്വത്തവകാശ ലംഘനത്തിന്റെ ഒരു നോട്ടീസ് അയയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ലംഘനത്തിന്റെ നോട്ടീസുകൾ സമർപ്പിക്കുന്നതിന്, ഈ നിബന്ധനകളുടെ ഭാഗമാകുന്ന നടപടിക്രമങ്ങളാകുന്ന (https://www.microsoft.com/en-us/legal/intellectualproperty/infringement) ഞങ്ങളുടെ നടപടിക്രമങ്ങൾ ഉപയോഗിക്കുക. ഈ നടപടിക്രമവുമായി പൊരുത്തപ്പെടുന്ന അന്വേഷണങ്ങൾക്ക് മാത്രമാണ് പ്രതികരണം ലഭിക്കുക.
പകർപ്പവകാശ ലംഘന നോട്ടീസുകളോട് പ്രതികരിക്കുന്നതിന്, Microsoft ടൈറ്റിൽ 17, യുണൈറ്റഡ് സ്റ്റേറ്റ്സ് കോഡ്, സെക്ഷൻ 512, കൂടാതെ, നിയന്ത്രണത്തിന്റെ (EU) 2022/2065 ചാപ്റ്റർ III ബാധകമാകുന്നിടത്ത് പറഞ്ഞിരിക്കുന്ന പ്രക്രിയകളാണ് ഉപയോഗിക്കുന്നത്. ഉചിതമായ സാഹചര്യങ്ങളിൽ, തുടർച്ചയായി ലംഘനങ്ങൾ നടത്തുന്ന Microsoft സേവന ഉപയോക്താക്കളുടെ അക്കൗണ്ടുകൾ Microsoft അസാധുവാക്കിയേക്കാം അല്ലെങ്കിൽ അവസാനിപ്പിച്ചേക്കാം. കൂടാതെ, ഉചിതമായ സാഹചര്യങ്ങളിൽ, അടിസ്ഥാനരഹിതമായ നോട്ടീസുകൾ അടിക്കടി സമർപ്പിക്കുന്ന വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ നോട്ടീസുകൾ പ്രോസസ്സ് ചെയ്യുന്നത് Microsoft താൽക്കാലികമായി നിർത്തിവച്ചേക്കാം. ഈ നടപടിക്രമങ്ങളുടെ ഭാഗമായി Microsoft എടുക്കുന്ന തീരുമാനങ്ങൾക്കുള്ള സാധ്യമായ പരിഹാരങ്ങൾ ഉൾപ്പെടെ, ഒരു നിർദ്ദിഷ്ട സേവനത്തിനുള്ള ബാധകമായ നടപടിക്രമങ്ങളുടെ കൂടുതലായുള്ള ഒരു വിശദീകരണം, ലംഘനത്തിന്റെ നോട്ടീസുകളിൽ കാണാവുന്നതാണ് (https://www.microsoft.com/legal/intellectualproperty/infringement).
പരസ്യങ്ങളിലെ ബൗദ്ധിക സ്വത്ത് ആശങ്കകളുമായി ബന്ധപ്പെട്ട അറിയിപ്പുകളും നടപടിക്രമങ്ങളും. ഞങ്ങളുടെ പരസ്യ നെറ്റ്വർക്കിലെ ബൗദ്ധിക സ്വത്ത് ആശങ്കകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയണമെങ്കിൽ ബൗദ്ധിക സ്വത്തവകാശ മാർഗ്ഗനിർദ്ദേശങ്ങൾ (https://go.microsoft.com/fwlink/?LinkId=243207) കാണുക.
പകർപ്പവകാശവും വ്യാപാരമുദ്രാ അറിയിപ്പുകളും. സേവനങ്ങളുടെ പകർപ്പവകാശം © Microsoft Corporation കൂടാതെ/അല്ലെങ്കിൽ അതിന്റെ സപ്ലയർമാർ, One Microsoft Way, Redmond, WA 98052, U.S.A. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. നിബന്ധനകൾ Microsoft വ്യാപാരമുദ്രയും ബ്രാൻഡ് മാർഗ്ഗനിർദ്ദേശങ്ങളും (https://www.microsoft.com/en-us/legal/intellectualproperty/trademarks/usage/general.aspx) (കാലാകാലങ്ങളിൽ ഭേദഗതി വരുത്തുന്നത്) സംയോജിപ്പിക്കുന്നു. Microsoft-ഉം എല്ലാ Microsoft ഉൽപ്പന്നങ്ങൾ, സോഫ്റ്റ്വെയര്, സേവനങ്ങളുടെയും പേരുകൾ, ലോഗോകൾ, ഐക്കണുകൾ എന്നിവയും യുണൈറ്റഡ് സ്റ്റേറ്റ്സിലെ കൂടാതെ/അല്ലെങ്കിൽ മറ്റു അധികാര പരിധികളിലെ Microsoft ഗ്രൂപ്പ് കമ്പനികളുടെ രജിസ്റ്റർ ചെയ്യാത്ത അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത വ്യാപാര മുദ്രകളായിരിക്കാം. https://www.microsoft.com/en-us/legal/intellectualproperty/trademarks/EN-US.aspx ൽ ഇനിപ്പറയുന്നത് Microsoft-ൻറെ വ്യാപാരമുദ്രകളുടെ അപൂർണ്ണമായ ലിസ്റ്റാണ്. യഥാർത്ഥ കമ്പനികളുടെയും ഉൽപ്പന്നങ്ങളുടെയും പേരുകൾ, അതാതിന്റെ ഉടമകളുടെ വ്യാപാരമുദ്രകൾ ആയിരിക്കാം. ഈ വ്യവസ്ഥകളിൽ വ്യക്തമായി നൽകാത്ത എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്. ചില Microsoft വെബ്സൈറ്റ് സെർവറുകളിൽ ഉപയോഗിച്ചിരിക്കുന്ന ചില സോഫ്റ്റ്വെയർ ഭാഗികമായി സ്വതന്ത്ര JPEG ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പകർപ്പവകാശം © 1991-1996 Thomas G. Lane. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. ചില Microsoft വെബ്സൈറ്റ് സെർവറുകളിൽ ഉപയോഗിച്ചിരിക്കുന്ന "gnuplot" സോഫ്റ്റ്വെയര് പകർപ്പവകാശം © 1986‑1993 Thomas Williams, Colin Kelley. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
മെഡിക്കൽ അറിയിപ്പ്. Microsoft ഒരിക്കലും മെഡിക്കൽ അല്ലെങ്കിൽ ആരോഗ്യ പരിപാലന ഉപദേശം, രോഗനിർൺനയം അല്ലെങ്കിൽ ചികിത്സ നൽകുന്നില്ല. മെഡിക്കൽ അവസ്ഥകൾ, ഭക്ഷണക്രമം, ഫിറ്റ്നസ് അല്ലെങ്കിൽ ക്ഷേമ പ്രോഗ്രാം എന്നിവയെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ എല്ലായ്പ്പോഴും നിങ്ങളുടെ ഫിസിഷ്യന്റെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പരിചരണ ദാതാവിന്റെയോ ഉപദേശം തേടുക. സേവനങ്ങളിലൂടെ നിങ്ങൾ എന്തെങ്കിലും വിവരം ആക്സസ് ചെയ്തിട്ടുണ്ട് എന്നതിനാൽ ഒരിക്കലും പ്രൊഫഷണൽ മെഡിക്കൽ ഉപദേശം അവഗണിക്കരുത് അല്ലെങ്കിൽ ഉപദേശം തേടുന്നതിന് കാലതാമസം വരുത്തരുത്.
സ്റ്റോക്ക് ക്വോട്ടുകളും സൂചിക ഡാറ്റയും (സൂചിക മൂല്യങ്ങൾ ഉൾപ്പെടെ). സേവനങ്ങളിലൂടെ നൽകുന്ന സാമ്പത്തിക വിവരങ്ങൾ നിങ്ങളുടെ വ്യക്തിപരവും വാണിജ്യേതരവുമായ ഉപയോഗത്തിന് മാത്രമുള്ളതാണ്. മൂന്നാം കക്ഷി ലൈസൻസറുമായുള്ള ഒരു പ്രത്യേക ഉടമ്പടി രേഖ കൂടാതെ തന്നെ, ഏതെങ്കിലും ധന ഉപാധികളുടെയൊ നിക്ഷേപ ഉൽപ്പന്നങ്ങളുടെയോ (ഉദാഹരണത്തിന്, ഉപാധിയുടെയൊ നിക്ഷേപ ഉൽപ്പന്നത്തിന്റെയോ വില, വരുമാനം കൂടാതെ/അല്ലെങ്കിൽ പ്രകടനം ഏതെങ്കിലും സാമ്പത്തിക ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതോ ബന്ധപ്പെട്ടതോ അല്ലെങ്കിൽ ട്രാക്ക് ചെയ്യാൻ ഉദ്ദേശിച്ചുള്ളതോ ആയിടത്തെ സൂചികകൾ, ഡെറിവേറ്റീവുകള്‍, ഘടനാപരമായ ഉൽപ്പന്നങ്ങൾ, നിക്ഷേപ ഫണ്ടുകൾ, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ, നിക്ഷേപ പോർട്ട്ഫോളിയോകൾ മുതലായവ) ഇഷ്യു ചെയ്യൽ, സൃഷ്ടിക്കൽ, സ്പോൺസർഷിപ്പ്, ട്രേഡിംഗ്, മാർക്കറ്റിംഗ്, അല്ലെങ്കിൽ പ്രൊമോഷൻ എന്നിവയുമായി ബന്ധപ്പെട്ട് ഏതെങ്കിലും മൂന്നാം കക്ഷി ലൈസൻസറുടെ ഏതെങ്കിലും സാമ്പത്തിക ഡാറ്റയോ ചിഹ്നങ്ങളോ നിങ്ങൾ ഉപയോഗിക്കരുത്.
സാമ്പത്തിക അറിയിപ്പ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ സെക്യൂരിറ്റീസ് നിയമം അല്ലെങ്കിൽ മറ്റ് ജൂറിസ്ഡിക്ഷനുകളിലെ സെക്യൂരിറ്റീസ് നിയമങ്ങൾ എന്നിവയ്ക്ക് കീഴിൽ Microsoft ഒരു ബ്രോക്കറോ/ഡീലറോ രജിസ്റ്റർ ചെയ്തിട്ടുള്ള ഇൻവെസ്റ്റ്മെന്റ് അഡ്വൈസറോ അല്ല, അതുകൊണ്ടുതന്നെ സെക്യൂരിറ്റികളോ മറ്റ് ഫിനാൻഷ്യൽ ഉൽപ്പന്നങ്ങളോ സേവനങ്ങളോ ആയി ബന്ധപ്പെട്ട നിക്ഷേപം, വാങ്ങൽ അല്ലെങ്കിൽ വിൽക്കൽ എന്നിവയുമായി ബന്ധപ്പെട്ട് വ്യക്തികൾക്ക് കമ്പനി ഉപദേശം നൽകുന്നുമില്ല. ഏതെങ്കിലും സെക്യൂരിറ്റി വാങ്ങുന്നതിനോ വിൽക്കുന്നതിനോ ഉള്ള ഓഫറോ അഭ്യർത്ഥനയോ അല്ല സേവനങ്ങളിൽ അടങ്ങിയിരിക്കുന്നത്. Microsoft-ഓ അതിന്റെ സ്റ്റോക്ക് ക്വോട്ടുകളുടെയോ സൂചിക ഡാറ്റയുടെയോ ലൈസൻസർമാരോ ഏതെങ്കിലും പ്രത്യേക സാമ്പത്തിക ഉൽപ്പന്നങ്ങളോ സേവനങ്ങളോ അംഗീകരിക്കുകയോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. നിക്ഷേപ ഉപദേശമോ നികുതി ഉപദേശമോ ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്താതെ, സേവനങ്ങളിലെ യാതൊന്നും വിദഗ്ദ്ധ ഉപദേശമായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല.
H.264/AVC, VC-1 വീഡിയോ മാന്ദണ്ഡങ്ങളെ കുറിച്ചുള്ള അറിയിപ്പ്. MPEG LA, L.L.C ലൈസൻസുള്ള H.264/AVC കൂടാതെ/അല്ലെങ്കിൽ VC-1 കോഡെക് സാങ്കേതികവിദ്യയും സോഫ്റ്റ്വെയറിൽ ഉൾപ്പെട്ടേക്കാം. വീഡിയോ വിവരങ്ങളുടെ ഡാറ്റാ കംപ്രഷനായുള്ള ഫോർമാറ്റ് ആണ് ഈ സാങ്കേതികവിദ്യ. MPEG LA, L.L.C-ക്ക് ഈ അറിയിപ്പ് ആവശ്യമാണ്:
ഒരു കൺസ്യൂമറുടെ വ്യക്തിഗതവും വാണിജ്യേതരവുമായ ഉപയോഗത്തിനായുള്ള H.264/AVC ഒപ്പം THE VC-1 പേറ്റന്റ് പോർട്ട്ഫോളിയോ ലൈസൻസുകൾക്ക് കീഴിൽ, വ്യക്തിഗതവും വാണിജ്യേതരവുമായ പ്രവർത്തനത്തിൽ ഏർപ്പെടുന്ന ഒരു ഉപഭോക്താവിനാൽ, (എ) മാനദണ്ഡങ്ങൾ അനുസരിച്ചുകൊണ്ട് (വീഡിയോ മാനദണ്ഡങ്ങൾ) വീഡിയോ എൻകോഡ് ചെയ്യുന്നതിനും ഒപ്പം/അല്ലെങ്കിൽ (ബി) എൻകോഡ് ചെയ്തിട്ടുള്ള H.264/AVC, MPEG-4 വിഷ്വൽ, VC-1 വീഡിയോ ഡീകോഡ് ചെയ്യുന്നതിനും ലൈസൻസ് ചെയ്യപ്പെട്ടിട്ടുള്ളതാണ് ഈ ഉൽപ്പന്നം അല്ലെങ്കിൽ അത്തരം വീഡിയോ നൽകുന്നതിന് ലൈസൻസുള്ള വീഡിയോ ദാതാവിൽ നിന്ന് കരസ്ഥമാക്കിയിട്ടുള്ളതാണിത്. മറ്റേതെങ്കിലും ഉപയോഗത്തിന് ലൈസൻസ് അനുവദിക്കുകയോ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ല. അധിക വിവരങ്ങൾ MPEG LA, L.L.C-യിൽ നിന്ന് ലഭിച്ചേക്കാം. MPEG LA വെബ്സൈറ്റ് (https://www.mpegla.com) കാണുക.
വിശദീകരണ ഉദ്ദേശ്യങ്ങൾക്ക് മാത്രമായി ഇതുകൂടി പറയുന്നു. ഈ വ്യവസ്ഥകൾക്ക് കീഴിൽ നൽകിയിട്ടുള്ള സോഫ്റ്റ്വെയറിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട, വ്യക്തിഗതമായ സാധാരണ ബിസിനസ്സ് ഉപയോഗങ്ങളെ ഈ അറിയിപ്പ് പരിമിതപ്പെടുത്തുന്നില്ല അല്ലെങ്കിൽ തടയുന്നില്ല. എന്നാൽ (i) മൂന്നാം കക്ഷികൾക്ക് സോഫ്റ്റ്വെയർ പുനർവിതരണം ചെയ്യൽ അല്ലെങ്കിൽ (ii) മൂന്നാം കക്ഷികൾക്ക് വിതരണം ചെയ്യുന്നതിന് വീഡിയോ മാനദണ്ഡങ്ങൾക്ക് അനുയോജ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് മെറ്റീരിയൽ സൃഷ്ടിക്കൽ എന്നിവ ഈ ഉപയോഗങ്ങളിൽ ഉൾപ്പെടുന്നില്ല.
H.265/HEVC വീഡിയോ മാന്ദണ്ഡങ്ങളെ കുറിച്ചുള്ള അറിയിപ്പ്. സോഫ്റ്റ്വെയറിൽ H.265/HEVC കോഡിംഗ് സാങ്കേതികവിദ്യ ഉൾപ്പെട്ടേക്കാം. ആക്സസ് അഡ്വാൻസ് LLC-യ്ക്ക് ഈ അറിയിപ്പ് ആവശ്യമാണ്:
ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഈ സോഫ്റ്റ്വെയറിലെ H.265/HEVC സാങ്കേതികവിദ്യ ഇനിപ്പറയുന്നതിൽ പട്ടികപ്പെടുത്തിയിരിക്കുന്ന HEVC പേറ്റന്റുകളുടെ ഒന്നോ അതിലധികമോ ക്ലെയിമുകളാൽ കവര്‍ ചെയ്യപ്പെട്ടിരിക്കുന്നു: PATENTLIST.ACCESSADVANCE.COM. നിങ്ങൾ എങ്ങനെയാണ് സോഫ്റ്റ്വെയർ സമ്പാദിച്ചത് എന്നതിനെ ആശ്രയിച്ച്, ഈ ഉൽപ്പന്നത്തിന് HEVC അഡ്വാൻസ് പേറ്റന്റ് പോർട്ട്ഫോളിയോയ്ക്ക് കീഴിൽ ലൈസൻസ് ലഭിച്ചേക്കാം.
ഈ സോഫ്റ്റ്വെയർ ഒരു Microsoft ഉപകരണത്തിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, കൂടുതലായ ലൈസൻസിംഗ് വിവരങ്ങൾ ഇവിടെ കണ്ടെത്താനാകും: aka.ms/HEVCVirtualPatentMarking.
മാനക ആപ്ലിക്കേഷൻ ലൈസൻസ് വ്യവസ്ഥകൾ
MICROSOFT STORE, WINDOWS-ലെ MICROSOFT STORE, XBOX-ലെ MICROSOFT STORE
നിങ്ങൾക്കും ആപ്ലിക്കേഷൻ പബ്ലിഷർക്കും ഇടയിലുള്ള ഉടമ്പടിയാണ് ഈ ലൈസൻസ് വ്യവസ്ഥകൾ. ദയവായി അവ വായിക്കുക. Microsoft Store, Windows ലെ Microsoft Store അല്ലെങ്കിൽ Xbox ലെ Microsoft Store (ഈ ലൈസൻസ് വ്യവസ്ഥകളിൽ ഇവയിലോരോന്നും "Store" എന്നായി വിശേഷിപ്പിക്കപ്പെടുന്നു) എന്നിവയിലൊന്നിൽ നിന്ന് നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന, ആപ്ലിക്കേഷനായുള്ള എന്തെങ്കിലും അപ്ഡേറ്റുകളോ സപ്ലിമെന്റുകളോ ഉൾപ്പെടെ, സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾക്ക് അവ ബാധകമാണ്, ആപ്ലിക്കേഷൻ ലഭിക്കുന്നത് പ്രത്യേക വ്യവസ്ഥൾക്ക് ഒപ്പമാണെങ്കിൽ, ആ വ്യവസ്ഥകൾ ബാധകമാവും.
ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക വഴിയോ ഉപയോഗിക്കുക വഴിയോ ഇവയിലേതെങ്കിലും ചെയ്യുന്നതിന് പരിശ്രമിക്കുക വഴിയോ നിങ്ങൾ ഈ വ്യവസ്ഥകൾ സമ്മതിക്കുന്നു. നിങ്ങൾ അവ സമ്മതിക്കുന്നില്ലെങ്കിൽ, ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ അവകാശമില്ല അല്ലെങ്കിൽ അങ്ങനെ ചെയ്യുകയുമരുത്.
ആപ്ലിക്കേഷൻ പബ്ലിഷർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, Store-ൽ വ്യക്തമാക്കിയിട്ടുള്ളത് പോലെ, നിങ്ങൾക്ക് ആപ്ലിക്കേഷൻ ലൈസൻസിംഗ് ചെയ്യുന്ന സ്ഥാപനം എന്നാണ്.
നിങ്ങൾ ഈ ലൈസൻസ് വ്യവസ്ഥകൾ അനുസരിക്കുന്നുവെങ്കിൽ, താഴെ നൽകിയിരിക്കുന്ന അവകാശങ്ങൾ നിങ്ങൾക്കുണ്ട്.
ഈ പരിമിതി ഇനിപ്പറയുന്നതിനും ബാധകമാണ്:
ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ പോലും ഇത് ബാധകമാണ്:
Microsoft സേവന ഉടമ്പടി കവർ ചെയ്യുന്നവയാണ് ഇനിപ്പറയുന്ന ഉൽപ്പന്നങ്ങളും ആപ്ലിക്കേഷനുകളും സേവനങ്ങളും, എന്നാൽ നിങ്ങളുടെ വിപണിയിൽ ഇത് ലഭ്യമായേക്കില്ല.